¡Sorpréndeme!

ബോളിവുഡ് നടിയെ അപമാനിച്ച സംഭവം: പ്രതി പിടിയില്‍ | Oneindia Malayalam

2017-12-11 390 Dailymotion

Man Arrested For Allegedly Molesting Bollywood Actress

വിമാന യാത്രക്കിടെ ബോളിവുഡ് നടിയെ അപമാനിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. നടിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി വിമാനത്തില്‍ വച്ചുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഞായറാഴ്ചയാണ് ദില്ലിയില്‍ നിന്നും മുംബൈയിലേക്കുളള വിമാന യാത്രയ്ക്കിടെ തന്നെ ഒരാള്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് നടി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. വിസ്താര എയര്‍ലൈന്‍സില്‍ വച്ചായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാം വഴിയാണ് നടി തനിക്കൂണ്ടായ ദുരനുഭവം പങ്കുവെച്ചത്. യാത്രയ്ക്കിടെ തന്‍റെ പിന്‍ സീറ്റിലുണ്ടായിരുന്ന വ്യക്തി കാലുകൊണ്ട് തന്‍റെ ശരീര ഭാഗങ്ങളില്‍ സ്പർശിച്ചു എന്നാണ് നടി പറയുന്നു. അപമാനിക്കാന്‍ ശ്രമിച്ചയാളുടെ കാലിന്‍റെ ചിത്രവും കൂടെ പോസ്റ് ചെയ്തിരുന്നു. സംഭവം നടി സോഷ്യല്‍ മീഡിയ പങ്കുവെച്ചതിന് പിന്നാലെ പോലീസ് നടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് മുബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചിദേവിനെ പോലീസ് പോസ്കോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.